Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major T.E. Stephenson

Thiruvananthapuram

മേ​ജ​ർ ടി.ഇ. സ്റ്റീ​ഫ​ൻ​സ​ൺ സാ​ൽ​വേ​ഷ​ൻ ആ​ർ​മി മ​ല​ബാ​ർ ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​ർ

തി​രു​വ​ന​ന്ത​പു​രം: സാ​ൽ​വേ​ഷ​ൻ ആ​ർ​മി പ​ബ്ളി​ക്ക്റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി​യും വെ​ള്ള​റ​ട കാ​ന​ക്കോ​ട് കോ​ർ ഓ​ഫീ​സ​റു​മാ​യ മേ​ജ​ർ ടി.​ഇ. സ്റ്റീ​ഫ​ൻ​സ​ൺ സാ​ൽ​വേ​ഷ​ൻ ആ​ർ​മി മ​ല​ബാ​ർ ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​റാ​യും ആ​ന്‍റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിം​ഗ് സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ മേ​ജ​ർ ലീ​ലാ​മ്മ സ്റ്റീ​ഫ​ൻ​സ​ൺ വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ ഡി​വി​ഷ​ണ​ൽ ഡ​യ​റ​ക്ട​റാ​യും നി​യ​മി​ത​രാ​യി. 15 ന് ​ചു​മ​ത​ല​യേ​ൽ​ക്കും. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഒ​ക്ടോ​ബ​ർ നാ​ലി​നു രാ​വി​ലെ 10.30 ന് ​സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​രി​ലെ സ​ഭാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തും.

കൊ​ല്ലം ജി​ല്ല​യി​ലെ കു​ന്ന​ത്തൂ​ർ തു​രു​ത്തി​ക്ക​ര സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. വൈ​ദീ​ക പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച് 2002 ഏ​പ്രി​ൽ 28 ന് ​അ​ധി​കാ​ര​പ​ത്രം നേ​ടി ക്യാ​പ്റ്റ​ൻ എ​ന്ന റാ​ങ്കോ​ടെ പീ​രു​മേ​ട് ഡി​വി​ഷ​നി​ലെ ടൈ​ഫോ​ർ​ഡ് , ഉ​പ്പു​കു​ളം എ​ന്നീ കോ​റു​ക​ളു​ടെ ചു​മ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രാ​യി. 2024 ൽ ​തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ പാ​പ്പാ​ട് കോ​റി​ന്‍റെ ചു​മ​ത​ല​യും ഒ​പ്പം സം​സ്ഥാ​ന മു​ഖ്യ​സ്ഥാ​ന​ത്ത് പ​ബ്ളി​ക്ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്ന നി​യ​മ​ന​വും ല​ഭി​ച്ചു.

സ​ഭാ ഐ​ക്യ പ്ര​സ്ഥാ​ന​മാ​യ കെ​സി​സി യു​ടെ ക്ല​ർ​ജി ക​മ്മീ​ഷ​നി​ലെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ​യു​ടെ പ്ര​തി​നി​ധി, സം​സ്ഥാ​ന പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ, കെ​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​റ​ണ്ട് അ​ഫയേഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, കെ​സി​സി പാ​റ​ശാ​ല അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് ്, നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റീ​സ് (എ​ൻ​സി​എം​ജെ) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

Latest News

Corehub Up